Breaking News

ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം ജില്ലയില്‍ തിരൂര്‍ വെട്ടം സ്വദേശി വി.പി. നാസറാണ് മരിച്ചത്. 51 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഖര്‍തിയ്യാത്തില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു. മാര്‍ച്ച് ആദ്യത്തില്‍ കോവിഡ് ബാധിച്ച അദ്ദേഹത്തെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.
ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്.

നാസറിന്റെ മൃതദേഹം ഇന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കുമെന്ന് ഖത്തര്‍ കെ. എം. സി.സി. സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ ഭാരവാഹികള്‍ അറിയിച്ചു.