Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 613 പേര്‍ പിടിയില്‍

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു. നിരന്തരമായ ബോധധവല്‍ക്കരണത്തിനിടയിലും മഹാമാരിയെ പ്രതിരോധിക്കുവാന്‍ കൈ കോര്‍ക്കുന്നതിന് പകരം നിരവധി പേര്‍ നിയമം ലംഘിക്കുന്നുവെന്നത്് ആശാവഹമല്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിത്യവും നിരവധി പേരാണ് പിടിയിലാവുന്നത്.

 

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ഇന്നലെ 613 പേര്‍ പിടിയിലായതായി ആഭ്യയന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 522 പേരേയും , കോര്‍ണിഷിലും പാര്‍ക്കുകളില്‍ കൂട്ടം ചേര്‍ന്നതിന് 7 പേരേയയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 48 പേരേയും, അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടിയതിന് 32 പേരേയയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുമാണ് പോലീസ് പിടികൂടിയത്.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.