Breaking News

ഫലസ്തീന് 50 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇസ്രായേലീ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി 50 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി രംഗത്ത്.

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഭക്ഷണം, മരുന്ന്, ശുചിത്വ കിറ്റുകള്‍ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്നും ഫലസ്തീനിലെ സാമൂഹ്യ ക്ഷേമ വകുപ്പുമായി സഹകരിച്ച് അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുമെന്നും ഖത്തര്‍ ചാരിറ്റി അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലീ അതിക്രമങ്ങളില്‍ നൂറ് കണക്കിന് ഫലസ്തീനി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി ഖത്തര്‍ ചാരിറ്റി ആരംഭിച്ച കാമ്പയിന് മികച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്.

Related Articles

Back to top button
error: Content is protected !!