Breaking News

ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ബി. ഗോപകുമാര്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍

ദോഹ : ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ബി. ഗോപകുമാര്‍ ഹൃദയാഘാതം മൂലം ദോഹയില്‍ അന്തരിച്ചു. അമ്പലപ്പുഴ സ്വദേശിയാണ്. 62 വയസ്സായിരുന്നു.

നാല് ദിവസമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി ഖത്തറില്‍ ബിസിനസ് ചെയ്ത് വരികയാണ്.

കലയാണ് ഭാര്യ, നിഖില്‍ (ദോഹ) മകനും നിമിഷ (ജനീവ) മകളുമാണ്.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!