Breaking News

ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14934 പരിശോധനകളില്‍ 142 യാത്രക്കാര്‍ക്കകം 349 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 207 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

339 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3907 ആയി ഉയര്‍ന്നു.

ചികിത്സയിലായിരുന്ന 48, 64 വയസ്സ് പ്രായമുള്ള രണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 549 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 246 ആയി. 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 152 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!