Breaking News

വകറ ആശുപത്രി ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള വകറ ആശുപത്രിയുടെ എല്ലാ സേവനങ്ങളും ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്. ഇന്നലെ വരെ കോവിഡ് ആശുപത്രിയായിരുന്നു. ഇന്നലെയാണ് അവസാനത്തെ കോവിഡ് രോഗിയേയും ഡിസ്ചാര്‍ഡ് ചെയ്തത്. ഇതോടെ വകറ ഹോസ്പിറ്റലിലെ എല്ലാ സേവനങ്ങളും ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക് മടങ്ങും.