Breaking News

ഖത്തറില്‍ ഇന്ന് 286 കോവിഡ് രോഗികള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്ന് ആശ്വാസദിനമാണ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 14776 പരിശോധനകളില്‍ 115 യാത്രക്കാര്‍ക്കടക്കം 286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 171 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. കുറേ ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും ആശ്വസം നല്‍കുന്ന വാര്‍ത്തയാണ്.
152 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 4083 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 236 ആയി. 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 147 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.