Breaking News

മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖിന്റെ പിതാവ് ടി.എ. ഖാദര്‍ മാഷ് അന്തരിച്ചു

ദോഹ : മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖിന്റെ പിതാവ് ടി.എ. ഖാദര്‍ മാഷ് ( 75 ) അന്തരിച്ചു. വടക്കാങ്ങരയിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കോക്കൂര്‍, പാങ്ങ്, പെരിങ്ങോട്ടുപുലം, പോത്തുകുണ്ട്, കുമരംപുത്തൂര്‍, വടക്കാങ്ങര തുടങ്ങി വിവിധ ഗവണ്‍മെന്റ് സ്‌ക്കൂളുകളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2001 ല്‍ ആണ് വടക്കാങ്ങര ജി.എം.എല്‍.പി. സ്‌ക്കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ചത്.

വടക്കാങ്ങര നുസ്‌റതുല്‍ അനാം ട്രസ്റ്റിന്റെ തുടക്കം മുതല്‍ തന്നെ സെക്രട്ടറി സ്ഥാനമലങ്കരിച്ച അദ്ദേഹം മരണം വരേയയും ആ പദവി തുടര്‍ന്നു.

അര നൂറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ, സാംസ്‌കാരിക, സേവന രംഗങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയോടെ സജീവമായിരുന്ന ഖാദര്‍ മാഷിന്റെ വിയോഗം വടക്കാങ്ങര ഗ്രാമത്തിന് തീരാനഷ്ടമാണ്.

കരിഞ്ചാപാടിയിലെ പരേതനായ സൂപ്രണ്ട് കുഞ്ഞാലിക്കുട്ടി സാഹിബ് മകള്‍ മേലേതില്‍ ഖദീജയാണ് ഭാര്യ. സഈദ, സക്കീന, ശമീമ, സബീന, ശക്കീല, മുഹമ്മദ് ഷഫീഖ് എന്നിവരാണ് മറ്റു മക്കള്‍. അബ്ദുല്‍ ബഷീര്‍ മുട്ടത്തില്‍ ( രാമപുരം), അബ്ദുല്‍ റഹ്മാന്‍ നെച്ചോട്ട് ( വലമ്പൂര്‍) അബ്ദുല്‍ നാസര്‍ അമ്പാട്ട് ( ബഹറൈന്‍ ), ലിയാഖത് അലി വിയ്യനാട് ( മേലാറ്റൂര്‍ ) സക്കീര്‍ കാര്യവട്ടം ( മദീന ), ഹബീബ പിച്ചന്‍ ( കോഡൂര്‍), സാജിദ സി.എച്ച് ( കടുങ്ങൂത്ത് ) എന്നിവര്‍ മരുമക്കളാണ്.

കെ. സെയ്ത് മാഷ്, പരേതരായ മുഹമ്മദ് കുഞ്ഞിപ്പ, അബു മാഷ്, എന്നിവര്‍ സഹോദരങ്ങളും പരേതയായ ആയിഷ സഹോദരിയുമാണ്.

മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര സഹോദര പുത്രനാണ്.