Breaking News

ഐ.സി. ബി. എഫ്. അസോസിയേറ്റഡ് ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സേവന സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം അസോസിയേറ്റഡ് ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി . സംഘാടക മികവിലും പങ്കാളിത്തത്തിലും മികച്ച കാമ്പയിനില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് രക്തം ദാനം നല്‍കിയത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ബ്‌ളഡ് ഡോണേഷന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ , ഐ.സി. ബി. എഫ് ചീഫ് കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ എസ്. ആര്‍.ച്ച്. ഫഹ് മി, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, മുന്‍ പ്രസിഡണ്ട് എ.പി. മണി കണ്ഠന്‍ , ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ആസിം അബ്ബാസ് തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.

ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടി നിയന്ത്രിച്ചത്.