Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 567 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 567 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 489 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 68 പേര്‍, വാഹനത്തില്‍ അനുവദിച്ചതിലുമധികം ആളുകളെ കയറ്റിയതിന് 6 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 3 പേര്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒരാള്‍ എന്നിങ്ങനെയാണ് ഇന്നലെ പോലീസ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയുമായി ബന്ധപ്പെട്ടതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളെ വളരെ ഗുരുതരമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്.