Breaking News

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് ദ വുമന്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദ ഇയര്‍ 2021 അവാര്‍ഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് ദ വുമന്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദ ഇയര്‍ 2021 അവാര്‍ഡ് . കോവിഡ് പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വഹിച്ച പങ്കു പരിഗണിച്ചാണ് അറബ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ 2021 ലെ വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ സമ്മാനത്തിന് ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ തെരഞ്ഞെടുത്തത്.

ഖത്തറില്‍ കോവിഡിന്റെ രണ്ട് തരംഗങ്ങളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണമെന്ന പ്രത്യേക സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ പൊതുജനാരോഗ്യ മന്ത്രി എന്ന നിലക്ക് ഡോ. കുവാരിയുടെ പങ്ക് വളരെ വലുതാണ്. അശ്രാന്ത പരിശ്രമങ്ങളിലൂടെ രാജ്യത്തെ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാക്കി കോവിഡിന്റെ ഖത്തര്‍ മാതൃക ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.