Breaking News

ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് . കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 13493 പരിശോധനയില്‍ 66 യാത്രക്കാരടക്കം 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 198 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത്

ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2069 ആയി കുറഞ്ഞു.
ഇന്ന്് രാജ്യത്ത്് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട്് ചെയ്്തില്ല. മൊത്തം 579 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 129 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 77 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.

സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.