Breaking News

ചൂട് കൂടുന്നു, തൊഴിലിടങ്ങളില്‍ ജാഗ്രത കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ അനുദിനം ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ ജാഗ്രത കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതമായ ജോലിയും ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം നല്‍കുന്നത്.

സൂര്യാഘാതവും അനുബന്ധപ്രയാസങ്ങളും ഒഴിവാക്കുന്നതിനും നിര്‍ജലീകരണത്തിന്റെ ബുദ്ധിമുട്ടുകള്‍ വരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഉദ്ബോധിപ്പിക്കുന്നു.
ഖത്തറില്‍ ജൂണ്‍ 1 മുതല്‍ സപ്തമ്പര്‍ 15 വരെ രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ല. അതല്ലാത്ത സമയങ്ങളിലും ചൂട് സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നത് ശ്രദ്ധിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്.