Breaking News

ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടാന്‍ സാധ്യത. ചൊവ്വാഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ സാധാരണ ശരാശരിയേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചൂട് കൂടും. വരും ദിവസങ്ങളില്‍ ദോഹയില്‍ 47 ഡിഗ്രി സെല്‍ഷ്യസും അല്‍ ഷഹാനിയയില്‍ 48 ഡിഗ്രി സെല്‍ഷ്യസും ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന സൂചന.

ഇപ്പോള്‍ ഖത്തറിലെ പരമാവധി ചൂട് ശരാശരി 42- 43 ഡിഗ്രി സെല്‍ഷ്യസാണ്.