Breaking News

ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 18 മുതല്‍ 25 വരെ പെരുന്നാള്‍ അവധി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ബാങ്കുകള്‍, എക്സ്ചേഞ്ച് ഹൗസുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യം, നിക്ഷേപം, സാമ്പത്തിക ഉപദേശങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈദ് അല്‍ അദ്ഹ അവധി ജൂലൈ 18 ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ജൂലൈ 25 ഞായറാഴ്ച പൊതുജനങ്ങള്‍ക്കായി തങ്ങളുടെ ബിസിനസ് പുനരാരംഭിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.