Breaking News

35 ലക്ഷം ഡോസ് വാക്‌സിന്‍ പിന്നിട്ട് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡിനെതിരെയുള്ള ഖത്തറിന്റെ ദേശീയ വാക്‌സിനേഷന്‍ കാമ്പെയിന്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇന്നലത്തെ കണക്കുകള്‍ പ്രകാരം ഇതിനകം 35 ലക്ഷം ഡോസ് വാക്‌സിന്‍ പിന്നിട്ട് ഖത്തര്‍ മുന്നേറുകയാണ്. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി ലോകാടിസ്ഥാനത്തില്‍ തന്നെ മികച്ച് നില്‍ക്കാനാണ് ഖത്തര്‍ ശ്രദ്ധിക്കുന്നത്.

ഇതുവരെ, പൊതുജനാരോഗ്യ മന്ത്രാലയം 3503040 ഡോസ്  വാക്‌സിനാണ് നല്‍കിയത്. അതായത് രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 78.4 ശതമാനം (16 വയസ്സിന് മുകളിലുള്ളവര്‍ക്ക് )കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.

മുതിര്‍ന്ന ജനസംഖ്യയുടെ 66.3 ശതമാനം പേര്‍ ഇതിനകം തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

60 വയസ്സിനു മുകളിലുള്ള 98.6ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, ഈ വിഭാഗത്തിലെ 93.5 ശതമാനം പേര്‍ക്കും രണ്ട് ഡോസുകളും ലഭിച്ചു.

40 വയസിന് മീതെ പ്രായമുള്ളവര്‍ 85 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്