Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ . പെരുന്നാള്‍ സന്ദര്ഡശനങ്ങളും കൂടിക്കലരലുകളുമാകാം കാരണം. . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19063 പരിശോധനകളില്‍ 90 യാത്രക്കാര്‍ക്കടക്കം 196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 122 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1634 ആയി ഉയര്‍ന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 62 ആയി. പുതുതായി 3 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 31 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!