Breaking News

അവധി ദിനങ്ങളിലും മുടക്കമില്ലാതെ വാക്‌സിനേഷന്‍ യൂണിറ്റുകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡിനെതിരെയുള്ള നാഷണല്‍ വാക്‌സിനേഷന്‍ കാമ്പയിനിന്റെ ഭാഗമായി അവധി ദിനങ്ങൡും മുടക്കമില്ലാതെ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27128 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. രാജ്യത്ത് മൊത്തം 3614811 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ മുന്നേറുന്നത്. 78.9 ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 60 വയസ് കഴിഞ്ഞവര്‍ 93.5 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ് .