Breaking News

വാക്‌സിനെടുത്തവര്‍ക്ക് ഖത്തറിലെത്തുമ്പോള്‍ ചെയ്യേണ്ട ആര്‍.ടി.പി.സി.ആര്‍ പരിശോധന സ്വകാര്യ കേന്ദ്രങ്ങളിലും നടത്താന്‍ പറ്റിയേക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വാക്‌സിനെടുത്തവര്‍ക്ക് ഖത്തറിലെത്തുമ്പോള്‍ ചെയ്യേണ്ട ആര്‍.ടി.പി.സി.ആര്‍ പരിശോധന സ്വകാര്യ കേന്ദ്രങ്ങളിലും നടത്താമെന്നറിയുന്നു. റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും ദോഹയിലെത്തുന്നവര്‍ക്ക് ഖത്തറിലെത്തി 36 മണിക്കൂറിനകം നടത്തേണ്ട പി.സി.ആര്‍ പരിശോധന കഴിഞ്ഞയാഴ്ച മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അത് ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ക്ലിനിക്കുകളിലും നടത്താമെന്നറിയുന്നു.

കഴിഞ്ഞ ദിവസം ദോഹയിലെത്തിയ പല യാത്രക്കരോടും എയര്‍പോര്‍ട്ടില്‍ നിന്നും അങ്ങനെ നിര്‍ദേശം ലഭിക്കുകയും അതനുസരിച്ച് അവര്‍ സ്വകാര്യ ക്‌നിക്കുകളില്‍ പരിശോധന നടത്തുകയും ചെയ്തതായി യാത്രക്കാരന്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.