Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 415 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 415 പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. 336 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിന് 77 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് രണ്ട് പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് എന്നിങ്ങനൊണ് പിടികൂടിയത്.
പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.