Breaking News

ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന സ്ത്രീകളുടെ ഹാന്‍ഡ് ബാഗേജില്‍ നിന്നാണ് പിടികൂടിയത്. സംശായസ്പദമായ രീതിയില്‍ കണ്ട ബാഗ് പൊളിച്ചപ്പോഴാണ് 477 ഗ്രാം കഞ്ചാവും 3516 നിരോധിത ലറിക്ക ഗുളികകളും കണ്ടെത്തിയത്.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.