Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 67 കേസുകള്‍ മാത്രം

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 67 കേസുകള്‍ മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21303 പരിശോധനകളില്‍ 27 യാത്രക്കാരും 40 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 125 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 61 ആയി. 18 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.