Breaking News

ഖത്തറില്‍ ഇന്ന് 76 കോവിഡ് കേസുകള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23037 പരിശോധനകളില്‍ 25 യാത്രക്കാര്‍ക്കടക്കം 76 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.

126 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1282 ആയി കുറഞ്ഞു.

ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രാജ്യത്ത്് മൊത്തം 605 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 58 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ഒരാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 15 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.