Breaking News

ഖത്തറില്‍ ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തര്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 24397 പരിശോധനകളില്‍ 31 യാത്രക്കാര്‍ക്കടക്കം 77 പേര്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 46 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
144 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1081 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 42 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ഇന്ന് പുതുതായി ഒരാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവരുടെയെണ്ണം 14 ആയി .