Breaking News

ഖത്തറില്‍ 82 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 57 രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഏറെ നാളുകള്‍ക്ക് ശേഷം ഖത്തറില്‍ 82 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 57 രോഗികള്‍ , 79 രോഗമുക്തര്‍.
കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 23999 പരിശോധനയില്‍ 20 യാത്രക്കാര്‍ക്കടക്കം 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 37 ആണ് .

ഇന്ന് 79 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം കോവിഡ് രോഗികള്‍ 915 ആയി കുറഞ്ഞിട്ടുണ്ട്.

ചികില്‍സയിലായിരുന്ന 82 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ്
മരണം 608 ആയി.

5 പേരാണ് ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിക്കപ്പെട്ടത്. മൊത്തം 44 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇന്ന് പുതുതായി ആരും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടില്ല. 11 പേരാണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ ചികില്‍സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!