Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. വയനാട് ജില്ലയിലെ തരുവണ കോക്കടവ് സ്വദേശി അസീസ് തിണ്ടന്‍ ആണ് ( 43 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ 4 വര്‍ഷത്തോളമായി ടീം ടൈം വകറ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ ജോലിക്ക് പോകുമ്പോള്‍ വാഹനത്തില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നജ്മത്താണ് ഭാര്യ. ഹസ്‌ന ഷെറിന്‍ ( 16 വയസ്സ്) , ഹബീബ് ( 12 വയസ്സ്) എന്നിവര്‍ മക്കളാണ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. ഫാത്തിമ , ആസ്യ, മറിയം എന്നിവര്‍ സഹോദരിമാരാണ്
മൃതദേഹം നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .

Related Articles

Back to top button
error: Content is protected !!