Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ . ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു . പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് നടുവട്ടം സ്വദേശി രാധാകൃഷ്ണന്‍ പത്മനാഭനാണ് മരിച്ചത്. 49 വയസ്സായിരുന്നു.
ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ചെറിയ അസ്വസ്ഥകള്‍ ഉണ്ടായെങ്കിലും കുറച്ച കഴിഞ്ഞ് ആശ്വാസമായി. രാത്രി 12 മണിക്ക് ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്.
2003 മുതല്‍ ഖത്തറിലുള്ള രാധാകൃഷ്ണന്‍ 2008 മുതല്‍ എഞ്ചിനീയറിംഗ് മെയിന്റനന്‍സ് കമ്പനിയില്‍ പ്രൊജക്ട് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.

ഈയടുത്താണ് നാട്ടില്‍ പോയി കുടുംബത്തോടൊപ്പം തിരിച്ചു വന്നത്.

സുധയാണ് ഭാര്യ. അഭിനവ് ഏക മകനാണ്

മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തര്‍ അറിയിച്ചു.