Breaking News

ഖത്തര്‍ 2022 ഫിഫ ലോക കപ്പിന് 12 ലക്ഷം സന്ദര്‍ശകരെത്തും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പിന്റെ ഭാഗമായി 12 ലക്ഷം സന്ദര്‍ശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കമ്മ്യൂണിക്കേഷന്‍സ് മേധാവി ഫാത്തിമ അല്‍ നുഐമിയെ ഉദ്ധരിച്ച എ. എഫ്. പി. റിപ്പോര്‍ട്ട് ചെയ്തതാണിത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി പരമ്പരാഗത ഹോട്ടലുകളിലും ‘നൂതനമായ’ താമസസ്ഥലങ്ങളും ഒരുക്കും. 16 ഫ്‌ളോട്ടിംഗ് ഹോട്ടലുകള്‍, ക്രൂയിസ് ലൈനറുകള്‍, ഹോളിഡേ ഹോംസ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, അറേബ്യന്‍ മരുഭൂമിയിലുള്ള ഫാന്‍ ഗ്രാമങ്ങള്‍, സ്വകാര്യ വീടുകളിലെ താമസം തുടങ്ങി വിവിധ തരത്തിലുള്ള താമസ സംവിധാനങ്ങളൊരുക്കും.
മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന പ്രഥമ ലോക കപ്പ് എന്ന നിലയില്‍ ഖത്തറില്‍ നടക്കുന്ന മല്‍സരത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.