Breaking News

ഖത്തറില്‍ യാത്രക്കാരിലും കോവിഡ് കൂടുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ യാത്രക്കാരിലും കോവിഡ് കൂടുന്നു. സാമൂഹ്യവ്യാപനത്തിലൂടെയുള്ള കോവിഡ് കുറേ നാളുകളായി 150 ന് മുകളിലായിരുന്നപ്പോഴും യാത്രക്കാരിലെ കോവിഡ് താരതമ്യേന കുറയാവായിരുന്നു. ഇന്ന് 46 യാത്രക്കാര്‍ക്കാണ് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21342 പരിശോധനകളില്‍ 46 യാത്രക്കാരായിരുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതതില്‍ 131 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.്്

151 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നതും ആശ്വാസകരമല്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2315 ആയി .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 8 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 77 പേര്‍ ആശുപത്രിയിലും 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്