Breaking News

വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിച്ചയാളെ സി. ഐ.ഡി. പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ മയിദര്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിച്ച സംഭവത്തില്‍ ഒരാളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടിയതായി റിപ്പോര്‍ട്ട്.

2021 ഡിസംബര്‍ 21 ചൊവ്വാഴ്ച, പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളുടെ ടയറുകള്‍ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് നശിപ്പിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് അധികൃതര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നടന്ന അനേഷണത്തില്‍ രാത്രിയില്‍ അജ്ഞാതന്‍ നിരവധി കാറുകളുടെ ടയറുകള്‍ മുറിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി .

മയിദര്‍ മേഖലയില്‍ നിരവധി കാറുകളുടെ ടയറുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ വിഭാഗം അറിയിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!