Breaking News

കാര്‍ഗോ നീക്കത്തില്‍ പുതിയ നാഴികക്കല്ലുമായി ഖത്തര്‍ എയര്‍വേയ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകോത്തര സേവനങ്ങള്‍ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ തുടര്‍ച്ചയായി സ്വന്തമാക്കിയ ഖത്തര്‍ എയര്‍വേയ്‌സ്് കാര്‍ഗോ നീക്കത്തിലും പുതിയ നാഴികകല്ല് പിന്നിടുന്നു. ലോകം കോവിഡ് മഹാമാരിയില്‍ പകച്ചുനിന്ന 2021 ജനുവരി മുതല്‍ നവംബര്‍ വരെ 1.57 മില്യണ്‍ ടണ്‍ കാര്‍ഗോ ആണ് ഖത്തര്‍ എയര്‍വേയ്‌സ് ലക്ഷ്യ സ്ഥാനത്തെത്തിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 13.42 ശതമാനം കൂടുതലാണിത്.

5 ലക്ഷം ടണ്‍ മെഡിക്കല്‍ കാര്‍ഗോ, 500 മില്യണ്‍ കോവിഡ് വാക്‌സിിന്‍, 72 മില്യയണണ്‍ മരുന്നുകള്‍ എന്നിവയും ഈ കാലയളവില്‍ ഖത്തര്‍ എയര്‍വേയ്‌സ് സുരക്ഷിതമായി വിവിധ രാജ്യങ്ങളിലെത്തിച്ചു.

ലോകത്തിന് പ്രതീക്ഷയും പ്രത്യാശയും നല്‍കി ദോഹയില്‍ നിന്നും 140 കേന്ദ്രങ്ങളിലേക്ക്് മുടങ്ങാതെ സര്‍വീസ് നടത്തി ഖത്തര്‍ എയര്‍വേയ്‌സ് ജൈത്രയാത്ര തുടരുകയാണ് .