Archived Articles

കള്‍ച്ചറല്‍ ഫോറം കൊയിലാണ്ടി – കൊടുവള്ളി മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കള്‍ച്ചറല്‍ ഫോറം 2022-2023 പ്രവര്‍ത്തന കാലയളവിലേക്കുള്ള കൊടുവള്ളി, കൊയിലാണ്ടി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൊടുവള്ളി മണ്ഡലം പ്രസിഡണ്ടായി ഫവാസ് കരുവന്‍ പൊയിലും ജനറല്‍ സെക്രട്ടറിയായി ആദില്‍ ഓമശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു. നബീല്‍ പുത്തൂര്‍, താജുദ്ദീന്‍ കൊടുവള്ളി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും അജ്മല്‍ എന്‍.പി ട്രഷററുമാണ്. ഷിഹാബ് എന്‍.പി, നൗഷാദ് എന്നിവരെ സെക്രട്ടറിമാരായും അബ്ദുറസാഖ് കാരാട്ട്, നജാത്തുള്ള സിദ്ദീഖ്, സാബിഖ് ഓമശ്ശേരി, തസ്‌നീമ എന്നിവരെ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് കള്‍ച്ചറല്‍ ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്‌സല്‍ ചേന്ദമംഗല്ലൂര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടായി ഹാമിദ് മുനഫറിനെയും ജനറല്‍ സെക്രട്ടറിയായി റസല്‍ മുഹമ്മദിനെയും തെരഞ്ഞെടുത്തു.

അബ്ദുസലാം എം.കെ, ഇസ്മായില്‍ അബൂബക്കര്‍, മുനീഫ റഷാദ് എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. ഹസീന ഇസ്മായില്‍, ഷെല്‍ബി ഷുക്കൂര്‍, ഫാരിസ റാഹില്‍ എന്നിവര്‍ സെക്രട്ടറിമാരായും റഷാദ് സി. യെ ട്രഷററായും തെരഞ്ഞെടുത്തു. കള്‍ച്ചറല്‍ ഫോറം ജില്ല കമ്മറ്റി അംഗം ഉമര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.