Archived Articles

ഡിസംബര്‍ 26 ന് പേള്‍ ടണല്‍ നാല് മണിക്കൂര്‍ അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് വരുന്ന പേള്‍-ഖത്തര്‍ ടണല്‍ ഡിസംബര്‍ 26 ന് നാല് മണിക്കൂര്‍ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്്ഗാല്‍) അറിയിച്ചു. പുലര്‍ച്ചെ 1 മണി മുതല്‍ 5 മണിവരെയാണ് ടണല്‍ അടക്കുക. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികുമായി സഹകരിച്ചാണ് ടണല്‍ അടക്കുക. അടിയന്തിരമായ ചില അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണിത്.

അടച്ചുപൂട്ടല്‍ സമയത്ത്, റോഡ് ഉപയോക്താക്കള്‍ക്ക് പേള്‍ ഇന്റര്‍ചേഞ്ച്, സിഗ്‌നല്‍ വഴി അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ കഴിയും.