Archived Articles

നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷ പരിപാടി അവിസ്മരണീയമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഗാര്‍ഹിക തോട്ടങ്ങളും കൃഷിയും പ്രോല്‍സാഹിപ്പിക്കുന്ന സജീവ കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ {In- ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘാടക മികവിലും പരിപാടികളിലെ വൈവിധ്യം കൊണ്ടും അവിസ്മരണീയമായി .


ഷഹാനിയിലെ അല്‍ദോസരി ഫാര്‍മിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. നമ്മുടെ അടുക്കളത്തോട്ടം ദോഹ അംഗങ്ങള്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ നോണ്‍ വെജ് സദ്യയും അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഗെയിംസ് എന്നിവ പരിപാടിയുടെ മാറ്റു കൂട്ടി. ആടിയും പാടിയും ആഘോഷത്തിന് നിറം പകര്‍ന്ന സംഘാടകര്‍ ആഘോഷ പരിപാടി അവിസ്മരണീയമാക്കുകയായിരുന്നു.

പ്രസിഡണ്ട് ബെന്നി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഘോഷ പരിപാടി സവിശേഷമാക്കിയത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെഗ്ഗബെലു, എച്ച്. ആര്‍ ആന്റ് പ്രിമൈസസ് വിഭാഗം തലവന്‍ അനീഷ് മാത്യൂ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു. നമ്മുടെ അടുക്കളത്തോട്ടം ദോഹ കമ്മിറ്റി അംഗങ്ങളായ രമ, സിറോസ് , അനില്‍ എന്നിവര്‍ ഗെയിംസ് ,കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നമ്മുടെ അടുക്കളത്തോട്ടം ദോഹ ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ് സ്വാഗതവും കമ്മിറ്റി അംഗം അംബാരാ പവിത്രന്‍ നന്ദിയും പറഞ്ഞു.