Breaking News

ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ പുരോഗമിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ പുരോഗമിക്കുന്നു. വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കുകയും കോവിഡിന്റെ സങ്കീര്‍ണതകളെ ലഘൂകരിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ്് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവരെല്ലം എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് പലപ്രദമാണെന്നും ഗുരുതരമായ പര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറില്‍ നടത്തിയ ഇതുവരെ 234062 പേര്‍ ബൂസ്റ്റര്‍ ഡോസെടുത്തു കഴിഞ്ഞു. ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ് .രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അര്‍ഹരായവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുന്നത് താമസിപ്പിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.

ബൂസ്റ്റര്‍ ഡോസെടുക്കുവാന്‍ 40277077 എന്ന നമ്പറില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ നര്‍ആകും ആപ്പ് വഴിയോ അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യണം.