Archived Articles

ഒമിക്രോണ്‍ ഭീഷണി: ജനുവരി 9 മുതല്‍ 19 വരെ കുവൈറ്റില്‍ നടത്താനിരുന്ന മൂന്നാമത് ഗള്‍ഫ് ഗെയിംസ് മാറ്റിവച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തെമ്പാടും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജനുവരി 9 മുതല്‍ 19 വരെ കുവൈറ്റില്‍ നടത്താനിരുന്ന മൂന്നാമത് ഗള്‍ഫ് ഗെയിംസ് മാറ്റിവച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ഒളിമ്പിക് കമ്മിറ്റികളുടെ കൗണ്‍സില്‍ ഓഫ് ഹെഡ്സ് എക്സിക്യൂട്ടീവ് ഓഫീസാണ് ഗെയിംസ് മാറ്റിവെക്കുവാന്‍ തീരുമാനിച്ചത്.

സൗദി അറേബ്യന്‍ ഒളിമ്പിക്സ് വൈസ് പ്രസിഡന്റ് പ്രിന്‍സ് ഫഹദ് ബിന്‍ ജലാവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസൈദിന്റെ അധ്യക്ഷതയില്‍ മനാമയിലാണ് ജിസിസിയിലെ ഒളിമ്പിക് കമ്മിറ്റികളുടെ കൗണ്‍സില്‍ ഓഫ് പ്രസിഡന്റുമാരുടെ എക്സിക്യൂട്ടീവ് ഓഫീസിന്റെ 92-ാമത് യോഗം നടന്നത്.