Archived Articles

നിലപാടുകളുടെ രാജകുമാരന് ഇന്‍കാസിന്റെ പ്രണാമം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാളും തന്റേതായ നിലപാടുകള്‍ക്ക് വില കല്‍പ്പിച്ചു ഉറച്ചു നിന്ന നേതാവുമായിരുന്നു അന്തരിച്ച പി.ടി തോമസെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സമീര്‍ ഏറാമല. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയും ഇടുക്കി ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.

കേരള രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയില്ലത്ത നിലപാടുകകളില്‍ കര്‍ക്കശക്കാരനായിരുന്ന പി.ടി.തോമസ് എം.എല്‍.എയുടെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് മാത്രമല്ല, മലയാളികളുടെ മൊത്തം തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപെട്ടു.

ദോഹ ഓള്‍ഡ് ഐഡിയല്‍ സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് കെ.കെ ഉസ്മാന്‍, ജോണ്‍ ഗില്‍ബര്‍ട്ട്,നയീം മുള്ളുങ്ങല്‍, കെ.എം.സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, നിയാസ് ചെരിപത്ത്, മറ്റ് സെന്‍ട്രല്‍ കമ്മറ്റി നേതാക്കള്‍, ജില്ല ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൗന പ്രാര്‍ത്ഥനയോടെയും പുഷ്പാര്‍ച്ചനയോടെയും ആരംഭിച്ച യോഗത്തില്‍ ഇടുക്കി ജില്ല പ്രസിഡണ്ട് ജെനിറ്റ് എബ്രഹാം സ്വാഗതവും ജന സെക്രട്ടറി ജിജോ ജോര്‍ജ് നന്ദിയും പറഞ്ഞു