Breaking News

ഖത്തറില്‍ ജനുവരി 2 മുതല്‍ ഒരാഴ്ച ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: 2022 ജനുവരി 2 ഞായറാഴ്ച മുതല്‍ ഖത്തറിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഒരാഴ്ചത്തേക്ക് വിദൂര പഠന സമ്പ്രദായം സ്വീകരിക്കുകയും എല്ലാ വിദ്യാര്‍ത്ഥികളുടെയും ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്.

അധ്യാപക അധ്യാപകേതര ജീവനക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഹാജറാവണം.

ഓണ്‍ ലൈന്‍ ക്‌ളാസുകളിലൂടെ തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ പാഠങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹകരിക്കാനും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.