Breaking News

ഖത്തറിലെത്തിയ 362 യാത്രക്കാര്‍ക്ക് കോവിഡ്, ഇന്ന് മൊത്തം 998 കേസുകള്‍ , 87 ആശുപത്രി ആശുപത്രി അഡ്മിഷനുകള്‍

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തോടടുക്കുന്നു. ഇന്ന് 998 പേര്‍ക്ക് കോവിഡ് .
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 362 യാത്രക്കാര്‍, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍. 5851 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 31153 പരിശോധനകളില്‍ 362 യാത്രക്കര്‍ക്കടക്കം 998 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 636 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

192 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5851 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 87 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 298 പേര്‍ ആശുപത്രിയിലും 30 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്