Archived Articles

ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

ഡാ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് തകര്‍ത്തു.

യാത്രക്കാരുടെ ബാഗിനുള്ളില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ നിരോധിത ഗുളികകളുടെ ഫോട്ടോ കസ്റ്റംസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 130 പ്രെഗബാലിന്‍ ക്യാപ്സ്യൂളുകളാണ് ബാഗില്‍ നിന്ന് കണ്ടെടുത്തത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാനായിരിക്കാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു