Archived Articles

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍

നാഷണല്‍ കാര്‍ കമ്പനിയുടെ സ്‌പെയര്‍ പാര്‍ട്‌സ്  ആന്റ് ലൂബ്രിക്കന്റ്‌സ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ വെങ്കിട്ട് നാരായണന്‍, അസിസ്റ്റന്റ് മാനേജര്‍ ജയകുമാര്‍ മാധവന്‍, ഹയോണ്ടായ് ട്രക്ക് ആന്റ് ബസ് ഡിവിഷന്‍ സെയില്‍സ് മാനേജര്‍ മുഹമ്മദ് അഫ്‌നാസ്, ഡ്രീം പ്രോപ്പര്‍ട്ടി മാനേജിംഗ് പാര്‍ട്ണര്‍ ഷീഫര്‍ ബാബു, അല്‍ മവാസിം മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, മൂണ്‍ ആര്‍ട്‌സ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ അബ്ദുല്‍ ഹകീം എന്നിവരാണ് കഴിഞ്ഞ ദിവസം ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസുമായി ബന്ധപ്പെടണം

Related Articles

Back to top button
error: Content is protected !!