Breaking News

ഖത്തറില്‍ ശനിയാഴ്ച മുതല്‍ വാക്സിനെടുക്കാത്തവര്‍ക്ക് പള്ളികളില്‍ പ്രവേശനമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വരും. ഇതിന്റെ ഭാഗമായി പളളികളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കാത്തവര്‍ക്കും 12 വയസില്‍ താഴെയുളള കുട്ടികളും പള്ളികളില്‍ പ്രവേശനമനുവദിക്കില്ല എന്നതാണ് ഏറ്റവും പ്രധാന നിയന്ത്രണം.

ജുമുഅ ഖുതുബ സമയത്ത് വിശ്വാസികള്‍ തമ്മില്‍ ഒരു മീറ്ററും നമസ്‌കാര സമയത്ത് അര മീറ്ററും അകലം പാലിക്കണം.

മാസ്‌ക് ധരിക്കുക, ഇഹ് തിറാസ് കാണിക്കുക. സ്വന്തമായ മുസ്വല്ല കൊണ്ടുവരിക മുതലായവയാണ് മറ്റു നിര്‍ദേശങ്ങള്‍. പനിയോ ചുമയോ സമാന പ്രയാസങ്ങളോ ഉള്ളവര്‍ പള്ളിയിലേക്ക് വരരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Related Articles

Back to top button
error: Content is protected !!