Archived Articles

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം, ബാങ്കുകളിലും അപ്പോയന്റ്മെന്റ് നിര്‍ബന്ധം

അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം, ബാങ്കുകളിലും അപ്പോയന്റ്മെന്റ് നിര്‍ബന്ധം . നേരത്തെ തന്നെ പല ബാങ്കുകളിലും അപ്പോയന്റ്മെന്റ് വ്യവസ്ഥ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍
കണിശമായും അപ്പോയന്റ്മെന്റുള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

ഇത് സംബന്ധിച്ച് പല ബാങ്കുകളും കഴിഞ്ഞ ദിവസം തന്നെ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ സന്ദേശമയച്ചിരുന്നു. ഓണ്‍ ലൈനായി അപ്പോയന്റ്മെന്റെടുക്കാം. എന്തെങ്കിലും കാരണവശാല്‍ അപ്പോയന്റ്മെന്റ് ലഭിച്ച സമയത്ത് വരാന്‍ കഴിയില്ലെങ്കില്‍ അപ്പോയന്റ്മെന്റ് കാന്‍സല്‍ ചെയ്യണമെന്നും ബാങ്കുകള്‍ നിര്‍ദേശിക്കുന്നു