Breaking News

ഫിഫ ലോക കപ്പ് സമയത്ത് ഖത്തറില്‍ സ്‌ക്കൂളുകള്‍ക്ക് അവധി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ 2022 ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി ഇന്ന് പുറത്തിറക്കിയ 2022-2023 ലെ അക്കാദമിക് കലണ്ടര്‍ പ്രകാരം സ്‌കൂളുകള്‍ക്കുള്ള അര്‍ദ്ധ വാര്‍ഷിക അവധി 2022 നവംബര്‍ 20 മുതല്‍ ആരംഭിച്ച് 2022 ഡിസംബര്‍ 22 ന് അവസാനിക്കും.

ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്റ്, ഖത്തര്‍ 2022 ലോകകപ്പ് 2022 നവംബര്‍ 21 ന് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കും, ഫൈനല്‍ 2022 ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് നടക്കുക.

ഖത്തറിലെ അറബി സ്‌ക്കൂളുകളും അമേരിക്കന്‍ ബ്രിട്ടീഷ്് സ്‌ക്കൂളുകളുമൊക്കെ 2022 ആഗസ്ത് 16 നാണ് പുതിയ അധ്യയനവര്‍ഷമാരംഭിക്കുക. ഇന്ത്യന്‍ സ്‌ക്കൂളുകള്‍ 2022 ഏപ്രിലില്‍ തന്നെ പുതിയ അധ്യയന വര്‍ഷം തുടങ്ങും. ജൂണ്‍ 16 മുതല്‍ ആഗസ്ത് 16 വരെയായിരിക്കും ഇന്ത്യന്‍ സ്‌ക്കൂളുകളുടെ വേനലവധി. വേനലവധി കഴിഞ്ഞ് സ്‌ക്കൂളുകള്‍ ആഗസ്ത് 16 ന് തുറക്കും.

Related Articles

Back to top button
error: Content is protected !!