Archived Articles

ഖത്തറില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 532 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 532 പേര്‍ ഇന്ന് പോലീസ് പിടിയിലായി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹം പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം 532 പേരെ പിടികൂടിയത്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 603 പേരേയും , മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 14 പേരെയുമടക്കം മൊത്തം 1149 പേരെയാണ് ഇന്ന് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്