Archived Articles

ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ബൈത്താന്‍ കുട്ടി മെമ്മോറിയല്‍ രക്തദാന ക്യാമ്പ് ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഖത്തറിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബൈത്താന്‍ കുട്ടിയുടെ സ്മരണാര്‍ത്ഥം ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് .
രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് ക്യാമ്പ് നടക്കുക.


രക്തദാന ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഉണ്ടായിരിക്കുമെന്നും രക്തദാതാക്കള്‍ക്ക് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് വൗച്ചറും ഡെന്റല്‍ സ്‌ക്രീനിങ്ങ് വൗച്ചറും ഡിസ്‌കൗണ്ട് കാര്‍ഡും ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.