Archived Articles

ഇന്‍കാസ് കണ്ണൂര്‍ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്‍കാസ് ഖത്തറിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബൈത്താന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏഷ്യന്‍ മെഡിക്കല്‍ സെന്റെറുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


ഹമദ് ബ്ലഡ് ഡോണര്‍ സെന്റെറില്‍ നടന്ന പരിപാടിയില്‍ ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഐ സി സി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐസിസി, ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാമ്പിന് കോര്‍ഡിനേറ്റര്‍ ശിവാനന്ദന്‍ കൈതേരി, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്‍കി.