Breaking News

ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദോഹ. ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുല്‍ ഹഖിനെയാണ് (32) അല്‍ക്കീസയിലെ താമസസ്ഥലത്തു വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്രോബാറ്റ് ലിമോസിന്‍ കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വരുന്നു. അവിവാഹിതനാണ്. മൃതദേഹം ഇവിടെ ഖബറടക്കുമെന്ന് കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മറ്റി അറിയിച്ചു.