Breaking News

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ 9 രാജ്യങ്ങള്‍് റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ട്രാവല്‍ നയത്തില്‍ മാറ്റങ്ങള്‍ സ്വാഗതം ചെയ്ത് പ്രവാസി സമൂഹം. ഹോട്ടല്‍ ക്വാറന്റൈനും യാത്രക്ക് മുമ്പുള്ള പി.സി.ആര്‍. പരിശോധനയും ഒഴിവാക്കി എന്നത് നല്‍കുന്ന ആസ്വാസം ചെറുതല്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഹോട്ടല്‍ ക്വാറന്റൈന്‍ വലിയ സാമ്പത്തിക ബാധ്യതയും മറ്റനേകം ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിച്ചത്.

പുതിയ നയം ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചത്.