Breaking News

ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഫെബ്രുവരി 21 ന് ഇന്ത്യയില്‍ മൊത്തം 61 അന്താരാഷ്ട്ര വിമാനങ്ങള്‍ വന്നിറങ്ങിയതില്‍ നിന്ന് പത്ത് എയര്‍പോര്‍ട്ടുകളില്‍ നിന്നും റാന്‍ഡം സെല ക്ഷനിലൂടെ തെരെഞ്ഞെടുത്ത 179 യാത്രക്കാരില്‍ ഒരാളിലും കോവിഡ് കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ട്വീറ്റ് ചെയ്തു.

വാക്‌സിനേഷനും സുരക്ഷ നടപടികളും കാരണം സ്ഥതിഗതികള്‍ ഏറെ മെച്ചപ്പെടുന്നതായാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് വര്‍ഷത്തോളമായി നിര്‍ത്തി വെച്ച സാധാരണ അന്താരാഷ്ട വിമാന സര്‍വീസുകള്‍ പുന:സ്ഥാപിക്കുന്നതിന് ഏറെ സഹായകമാകുന്ന സാഹചര്യമാണിത്. അടുത്ത മാസം പകുതിയോടെയെങ്കിലും ഇന്ത്യയില്‍ നിന്നും സാധാരണ നിലയിലുള്ള അന്താരാഷ്ട വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.